Post Category
സ്വയം തൊഴില്: ശില്പശാല 27 ന്
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള് മുഖേന നടപ്പാക്കി വരുന്ന സ്വയം തൊഴില് പദ്ധതികളെക്കുറിച്ചുള്ള ബോധവത്കരണ ശില്പശാല ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില് ഈ മാസം 27ന് രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് കോണ്ഫറന്സ് ഹാളില് നടക്കും. ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര് ശങ്കരന് ഉദ്ഘാടനം ചെയ്യും.
29 ന് രാവിലെ 10.30ന് കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലും 31 ന് രാവിലെ 10.30ന് തുമ്പമണ് ഗ്രാമപഞ്ചായത്ത് സാംസ്കാരിക നിലയത്തിലും ശില്പശാല നടത്തും. ശില്പശാലയില് സ്വയം തൊഴില് പദ്ധതികളെക്കുറിച്ചുള്ള ക്ലാസുകളും വായ്പാ അപേക്ഷാ ഫോറങ്ങളും വിതരണം ചെയ്യും. ഫോണ്:0468 2222745.
date
- Log in to post comments