Skip to main content

യോഗി, മായിന്‍, റോയല്‍ ബീഡി തൊഴിലാളികള്‍ക്ക്  10 ശതമാനം ബോണസ്

കോഴിക്കോട് ആസ്ഥാനമായ യോഗി ബീഡി, മായിന്‍ ബീഡി, റോയല്‍ ബീഡി എന്നീ കമ്പനികളുടെ കീഴില്‍ കണ്ണൂര്‍ ജില്ലയില്‍ ജോലി ചെയ്യുന്ന ബീഡി തൊഴിലാളികള്‍ക്ക് 2017-18 വര്‍ഷം 10 ശതമാനം ബോണസ് അനുവദിക്കാന്‍ ധാരണയായി. കണ്ണൂര്‍ ജില്ലാ ലേബര്‍ ഓഫീസര്‍ ടി.വി. സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ ബുധനാഴ്ച നടന്ന ചര്‍ച്ചയിലാണ് ധാരണയായത്. യോഗത്തില്‍ മാനേജ്‌മെന്റ് പ്രതിനിധിയായി യോഗി ബീഡി മാനേജര്‍ അരവിന്ദാക്ഷന്‍, വിവിധ ട്രേഡ് യൂനിയനുകളെ പ്രതിനിധീകരിച്ച് പൂക്കോടന്‍ ചന്ദ്രന്‍ (സി.ഐ.ടി.യു), പലേരി മോഹനന്‍ (എ.ഐ.ടി.യു.സി), പി.രാജന്‍, പി.പി. കൃഷ്ണന്‍ (ഐ.എന്‍.ടി.യു.സി), കെ.കുമാരന്‍ (ബി.എം.എസ്), പി.വത്സരാജ് (എന്‍.എല്‍.ഒ), വി.സി. വാമനന്‍ (ഐ.എന്‍.എല്‍.സി) എന്നിവര്‍ പങ്കെടുത്തു.     

date