Post Category
ഗതാഗതനിയന്ത്രണം
പത്തനംതിട്ട അബാന്‍ മേല്പാലനിര്മാണത്തിന്റെ ഭാഗമായി അബാന്‍ ജംഗ്ഷനില്‍ നിന്നും മുത്തൂറ്റ് ഭാഗത്തേക്കുള്ള റിംഗ് റോഡില്‍ പൈലിംഗ് പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഈ ഭാഗത്ത് ഒക്ടോബര്‍ 22 മുതല്‍ വണ്‍വേ ട്രാഫിക്ക് മാത്രമായിരിക്കും അനുവദിക്കുക.
കുമ്പഴയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ കണ്ണംങ്കര ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് കല്ലറകടവ് റോഡ് വഴി റിംങ് റോഡില്‍ പ്രവേശിക്കേണ്ടതാണ്. അടൂര്‍ പന്തളം ഭാഗത്ത് നിന്നും വരുന്ന റാന്നി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ സ്റ്റേഡിയം ജംഗ്ഷനില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് റിംങ് റോഡില്‍ പ്രവേശിച്ചു പോകേണ്ടതാണെന്നും കേരള റോഡ് ഫണ്ട് ബോര്‍ഡ് പത്തനംതിട്ട എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments