Skip to main content

എന്റെ വീട് ലഹരി മുക്തം  ക്യാമ്പയിന്‍

എന്റെ കേരളം ലഹരി മുക്തം ക്യാമ്പയിനോട് അനുബന്ധിച്ച് ജില്ലയിലെ കുടുംബങ്ങള്‍ക്കായി ഓണ്‍ലൈന്‍ മത്സരം സംഘടിപ്പിക്കുന്നു. ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്ന ആശയം പ്രമേയമാക്കി കുടുംബാംഗങ്ങള്‍ എല്ലാവരെയും ഉള്‍പെടുത്തി അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ചിത്രീകരിച്ച് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ  Dcpu Pathanamthitta എന്ന ഫെയ്സ്ബുക്ക് പേജില്‍  ടാഗ് ചെയ്യുക. മികച്ച വീഡിയോയ്ക്ക് സമ്മാനം ലഭിക്കും. എന്‍ട്രികള്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 26. കൂടുതല്‍ വിവരങ്ങള്‍ക്ക് 8281899462, 0468 2319998 എന്നീ നമ്പറുകളിലോ ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, മിനി സിവില്‍ സ്റ്റേഷന്‍ മൂന്നാം നില, ആറന്‍മുള എന്ന വിലാസത്തിലോ ബന്ധപ്പെടാം.
 

date