Skip to main content

സ്‌കോള്‍ കേരള പ്രവേശന തീയതി നീട്ടി

സ്‌കോള്‍ കേരള വിഎച്ച്എസ്സി അഡീഷണല്‍ മാത്തമാറ്റിക്സ് കോഴ്സിലേക്കുളള ഒന്നാം വര്‍ഷ  പ്രവേശന തീയതി നീട്ടി. പിഴയില്ലാതെ  ഒക്ടോബര്‍ 26 വരെയും  60 രൂപ പിഴയോടെ 31 വരെയും ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ രജിസ്ട്രേഷനു ശേഷം ഡൗണ്‍ലോഡ് ചെയ്ത അപേക്ഷകളുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും രണ്ട് ദിവസത്തിനകം അതത് സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ സാക്ഷ്യപ്പെടുത്തലോടുകൂടി  എക്സിക്യൂട്ടീവ് ഡയറക്ടര്‍, സ്‌കോള്‍ കേരള, വിദ്യാഭവന്‍, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ : 0471 2348581, 2342950, 2342271, 2342369.

date