Skip to main content

റാന്നിയിലെ ഉന്നതനിലവാരത്തില്‍ പുനര്‍നിര്‍മിച്ച അഞ്ച് റോഡുകളുടെ ഉദ്ഘാടനം നാളെ

റാന്നി നിയോജക മണ്ഡലത്തില്‍ ആധുനിക നിലവാരത്തില്‍ പുനര്‍നിര്‍മിച്ച അഞ്ച് റോഡുകളുടെ ഉദ്ഘാടനം നാളെ രാവിലെ 11ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. കുമ്പളാംപൊയ്ക-ഉതിമൂട്-പേരൂര്‍ച്ചാല്‍ ശബരിമല വില്ലേജ് റോഡ്, റാന്നി ഔട്ടര്‍ റിംഗ് റോഡ്, ഇട്ടിയപ്പാറ-കിടങ്ങമൂഴി റോഡ്, റാന്നി- കുമ്പളന്താനം റോഡ്, മുക്കട-ഇടമണ്‍ റോഡ് എന്നിവയുടെ ഉദ്ഘാടനമാണ് നിര്‍വഹിക്കുക. റാന്നി ഐത്തല പാലം ജംഗ്ഷനില്‍ നടക്കുന്ന സമ്മേളനത്തില്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യാതിഥിയാകും. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ മുഖ്യപ്രഭാഷണം നടത്തും.

date