നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് ക്ലബ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട നെഹ്‌റു യുവ കേന്ദ്ര യുവജന ക്ഷേമ കായിക മേഖലകളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന യൂത്ത് ക്ലബ്ബ്കള്‍ക്കുള്ള അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2021 ഏപ്രില്‍ 1 മുതല്‍ 2022 മാര്‍ച്ച് 31 വരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ജില്ലാ കളക്ടര്‍ ചെയര്‍മാനായുള്ള സമിതിയാണ് അവാര്‍ഡ് തീരുമാനിക്കുന്നത്. 25000 രൂപയും പ്രശസ്തി പത്രവുമാണ് ജില്ലാ തല അവാര്‍ഡ്. ജില്ലാതല വിജയികള്‍ക്ക് സംസ്ഥാനതലത്തിലും സംസ്ഥാനതല വിജയികള്‍ക്ക് ദേശീയതലത്തിലേക്കും മത്സരിക്കുവാന്‍ അര്‍ഹത ഉണ്ടായിരിക്കും. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ അവാര്‍ഡ് ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല.
പ്രത്യേക മാതൃകയിലുള്ള ഫോം പൂരിപ്പിച്ച് ഫോട്ടോ, പത്ര കട്ടിങ്ങുകള്‍, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ഓഡിറ്റ് ചെയ്ത വരവ് ചെലവ് കണക്കുകള്‍ എന്നിവ സഹിതം അപേക്ഷിക്കണം. വിശദ വിവരങ്ങള്‍ക്കും അപേക്ഷ ഫോമിനും ജില്ലാ യൂത്ത് ഓഫിസര്‍ നെഹ്‌റു യുവ കേന്ദ്ര പത്തനംതിട്ട ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ : 7558892580. പൂരിപ്പിച്ച അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ 15.
- Log in to post comments