Post Category
ഇലന്തൂര്‍ ബ്ലോക്ക്പഞ്ചായത്ത് കേരളോത്സവം
ഇലന്തൂര്‍ ബ്ലോക്ക്പഞ്ചായത്തിന്റെ കേരളോത്സവം 2022 ഉദ്ഘാടനം ഇന്ന്(26) രാവിലെ ഒന്‍പതിന് കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിക്കും. കലാമത്സരങ്ങള്‍ നവംബര്‍ 26, 27 തീയതികളില്‍ കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വച്ചും, ബാഡ്മിന്റന്‍ മത്സരങ്ങള്‍ നവംബര്‍ 27 ന് ഉച്ചക്ക് രണ്ടിന് ഇലഞ്ഞിക്കല്‍ സ്പോര്‍ട്സ് അരീന കീക്കൊഴൂരില്‍ വച്ചും, കായിക മത്സരങ്ങള്‍ ഡിസംബര്‍ മൂന്ന്, നാല് തീയതികളില്‍ കോഴഞ്ചേരി സെന്റ്തോമസ് കോളജ് ഗ്രൗണ്ടില്‍ വച്ചും നടത്തും. കേരളോത്സവം 2022 സമാപനസമ്മേളനം ഉദ്ഘാടനം ഡിസംബര്‍ നാലിന് വൈകിട്ട് നാലിന് കോഴഞ്ചേരി സെന്റ്തോമസ് കോളജ് ഗ്രൗണ്ടില്‍ ഇലന്തൂര്‍ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി നിര്‍വഹിക്കും.
date
- Log in to post comments