Skip to main content

സ്‌പോട്ട് അഡ്മിഷന്‍

വെച്ചൂച്ചിറ  ഗവണ്‍മെന്റ്  പോളിടെക്‌നിക്  കോളജില്‍  ഒന്നാം വര്‍ഷ ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുളള  സീറ്റുകളിലേക്ക്  സ്‌പോട്ട് അഡ്മിഷന്‍ നവംബര്‍ 29ന് നടക്കും.  രജിസ്‌ട്രേഷന്‍ അന്നേ ദിവസം രാവിലെ 9.00 മുതല്‍ 10.30 വരെ ആയിരിക്കും.  റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാ അപേക്ഷകര്‍ക്കും സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം.

 

ഇതുവരെ പോളിടെക്‌നിക്  അഡ്മിഷനായി അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും  സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. വിദ്യാര്‍ഥികള്‍ ആവശ്യമായ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും, ഫീസും  സഹിതം രക്ഷകര്‍ത്താവിനൊപ്പം പ്രവേശനത്തിന് എത്തിച്ചേരണം. ഫീസ് ഒടുക്കുന്നതിന് എടിഎം കാര്‍ഡ്  കൊണ്ടുവരണം.  

 

പിടിഎ ഫണ്ടിനും  ബസ് ഫണ്ടിനും  യൂണിഫോമിനും ഉളള തുക പണമായി കൈയില്‍ കരുതണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം പ്രവേശനത്തില്‍ പങ്കെടുക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.polyadmission.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

date