ക്വിസ് പ്രസ് മധ്യമേഖലാ മത്സരം ഡിസംബർ 2 ന്
സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ക്വിസ് പ്രസ്സ് പ്രശ്നോത്തരി മധ്യമേഖലാ മത്സരം ഡിസംബര്‍ 2ന് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജില്‍ നടക്കും. ഒരു ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ പേരിലുള്ള ട്രോഫിയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഒന്നാംസമ്മാനം. 50000 രൂപയാണ് രണ്ടാംസമ്മാനം. മികവുപുലര്‍ത്തുന്ന നാലുടീമുകള്‍ക്ക് 10000 രൂപ വീതം നല്‍കും.
മേഖലാതല മത്സരവിജയികള്‍ക്ക് ഒന്നാംസമ്മാനം 10000 രൂപ, രണ്ടാംസമ്മാനം 5000 രൂപ. കൂടാതെ സര്‍ട്ടിഫിക്കറ്റുകളും നല്‍കും. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലുള്ളവര്‍ക്ക് മധ്യമേഖലാ മത്സരത്തില്‍ പങ്കെടുക്കാം.
മത്സരാര്‍ത്ഥികള്‍ ഡിസംബര്‍ 2ന് രാവിലെ 8.30ന് മത്സരവേദിയില്‍ ഹാജരാകണം. ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്ന് രണ്ടുപേരടങ്ങുന്ന എത്ര ടീമുകള്‍ക്കു വേണമെങ്കിലും പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും www.keralamediaacademy.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ 9447225524, 9633214169 എന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.
- Log in to post comments