ആലങ്ങാട് 393 സംരംഭങ്ങള്‍; ലക്ഷ്യം 659 സംരംഭങ്ങള്‍
ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിയുടെ ഭാഗമായി ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തില്‍ 393 സംരംഭങ്ങള്‍ ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്തിലെ ആലങ്ങാട്, കരുമാലൂര്‍, കടുങ്ങല്ലൂര്‍,വരാപ്പുഴ എന്നീ പഞ്ചായത്തുകളിലായാണ് സംരംഭങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. ഇതു വരെ ലക്ഷ്യമാക്കിയ സംരംഭങ്ങളുടെ 60 ശതമാനം പൂര്‍ത്തിയാക്കാനായി. ഒരു വര്‍ഷത്തിനുള്ളില്‍ 659 സംരംഭങ്ങളാണ് ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തില്‍ ആരംഭിക്കാന്‍ ലക്ഷ്യമിടുന്നത്. ഭക്ഷ്യ-പാനീയ നിര്‍മ്മാണം, വസ്ത്ര നിര്‍മ്മാണം തുടങ്ങിയ സംരംഭങ്ങളാണ് ആരംഭിച്ചിരിക്കുന്നത്.
നാല് പഞ്ചായത്തുകളിലും ഓരോ ഇന്റേണുകളുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഇന്റേണുകള്‍ സംരംഭകര്‍ക്കുള്ള സാങ്കേതിക സഹായം ഉറപ്പു വരുത്തും. ഹെല്പ് ഡെസ്കുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
2022-23 സംരംഭക വര്‍ഷമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് വ്യവസായ വാണിജ്യ വകുപ്പിന്റെയും വിവിധ വകുപ്പുകളുടെയും ആഭിമുഖ്യത്തില്‍ 2022 ഏപ്രില്‍ ഒന്നു മുതല്‍ ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന പദ്ധതി ആരംഭിച്ചിരിക്കുന്നത്.
- Log in to post comments