Post Category
ജീവദ്യുതി: രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ഗവ സംസ്കൃതം ഹയർസെക്കൻണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ജീവദ്യുതി എന്ന പേരിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. തലശ്ശേരി ഗവ ജനറൽ ആശുപത്രിയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
വടകര നഗരസഭ ചെയർപേഴ്സൺ കെ.പി. ബിന്ദു രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡന്റ് ദീപേഷ് എൻ.എ. അധ്യക്ഷത വഹിച്ചു. ഡോ.അപർണ മുഖ്യാതിഥിയായി.
തലശ്ശേരി ജനറൽ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സ് ഷീജ ഒ, ബ്ലഡ് ബാങ്ക് ടെക്നീഷ്യന്മാരായ ഷീന ടി.കെ, ശില്പ, അരുന്ധതി, ശ്വേത എൻഎസ്എസ് പ്രോഗ്രാം ഓഫീസർ വി.കെ ഷിജിത്കുമാർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
സ്കൂൾ പ്രിൻസിപ്പൽ കെ ബേബി, സ്റ്റാഫ് സെക്രട്ടറി മോഹനൻ ടി.എം. എൻഎസ്എസ് വളണ്ടിയർമാർ എന്നിവർ സംബന്ധിച്ചു.
date
- Log in to post comments