വില്ലേജ് ഫ്രണ്ട് ഓഫീസ് നവീകരണം; മള്‍ട്ടി പര്‍പ്പസ് പ്രിന്റര്‍ മെഷീന് വിതരണം ചെയ്തു
പൊന്നാനി മണ്ഡലത്തിലെ ഏഴ് വില്ലേജ് ഓഫീസുകളുടെ ഫ്രണ്ട് ഓഫീസ് നവീകരിക്കുന്നതിനായി മള്‍ട്ടി പര്‍പ്പസ് പ്രിന്റര്‍ മെഷീന് വിതരണം ചെയ്തു. പി.നന്ദകുമാര്‍ എം.എല്‍.എയുടെ പ്രദേശിക വികസന ഫണ്ടില്‍ നിന്നും മൂന്നര ലക്ഷം രൂപ വകയിരുത്തി പൊന്നാനി മണ്ഡലത്തിലെ പെരുമ്പടപ്പ്, മാറഞ്ചേരി, നന്നംമുക്ക്, പൊന്നാനി, ആലംങ്കോട്, വെളിയംങ്കോട്, ഈഴുവത്തിരുത്തി എന്നീ ഏഴ് വില്ലേജ് ഓഫീസുകള്‍ക്കായി മള്‍ട്ടി പര്‍പ്പസ് പ്രിന്റെര് മെഷീന് വിതരണം ചെയ്തത്.
പൊന്നാനി നഗരസഭാ ഹാളില്‍ നടന്ന ചടങ്ങ് പി.നന്ദകുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പെരുമ്പടപ്പ് ബ്ലോക്ക് വൈസ് പ്രസിഡന്റ് സൗദാമിനി അധ്യക്ഷയായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ബിനീഷ മുസ്തഫ, മിസിരിയാ സൈഫുദ്ധീന്‍, വൈസ് ചെയര്‍പേഴ്സണ്‍ ബിന്ദു സിദ്ധാര്ത്ഥന്, സ്ഥിരം സമിതി അധ്യക്ഷരായ രജീഷ് ഊപാല, എം.ആബിദ, സഭാ കൗണ്‍സിലര്‍മാര്‍, തഹസില്‍ദാര്‍ പി.കെ സുരേഷ് കുമാര്‍, പെരുമ്പടപ്പ് ബിഡി. ഒ കെ.ജെ അമല്‍ദാസ്, വില്ലേജ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments