പോളിടെക്നിക്ക് കോളജില്‍ വിവിധ തസ്തികകളില്‍ നിയമനം
കോട്ടക്കല്‍ ഗവ. വനിതാ പോളിടെക്നിക്ക് കോളജിലെ സി.ഡി.ടി.പി. സ്കീമിനു കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ കമ്മ്യൂണിറ്റി ഡവലപ്മെന്റ് കണ്‍സള്‍ട്ടന്റ്, ജൂനിയര്‍ കണ്‍സള്‍ട്ടന്റ്, ജൂനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കണ്‍സള്‍ട്ടന്റ്, ഡ്രൈവര്‍ തസ്തികകളില്‍ നിയമനം നടത്തുന്നു. കമ്മ്യൂണിറ്റി ഡവലപ്മെന്റ് കണ്‍സള്‍ട്ടന്റ് തസ്തികയിലേക്ക് ഏതെങ്കിലും സോഷ്യല്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം അല്ലെങ്കില്‍ ഡിപ്ലോമയും സാമൂഹിക സേവനത്തില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും ജൂനിയര്‍ കണ്‍സള്‍ട്ടന്റിന് ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി/ ഡിപ്ലോമ, സാമൂഹിക സേവനത്തില്‍ പ്രവൃത്തി പരിചയവും ജൂനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കണ്‍സള്‍ട്ടന്റിന് പ്ലസ്ടൂ/ഡിഗ്രി/ഡിപ്ലോമ സാമൂഹിക സേവനത്തില്‍ പ്രവൃത്തിപരിചയവും ഡ്രൈവര്‍ തസ്തികയിലേക്ക് ഫോര്‍ വീലര്‍ ലൈസന്‍സും അഞ്ച് വര്‍ഷത്തില്‍ കുറയാതെ മുന്‍പരിചയവുമാണ് യോഗ്യത. ഡ്രൈവര്‍ ഒഴികെയുള്ള തസ്തികകളില്‍ കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. താത്പര്യമുള്ളവര്‍ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ എട്ടിനകം പോളിടെക്നിക്കില്‍ നേരിട്ട് വന്ന് അപേക്ഷ നല്‍കണം.
- Log in to post comments