Skip to main content

എറണാകുളം അറിയിപ്പുകള്‍1

റേഷന്‍ തിരിമറി: നടപടി ആരംഭിച്ചു

കൊച്ചി: റേഷന്‍ വിതരണം സുതാര്യമാക്കുവാന്‍ കൊണ്ടു വന്ന ഇപോസ് സംവിധാനത്തിലെ തിരിമറി നടത്തിയ റേഷന്‍ കടകള്‍ക്ക് എതിരെ നിയമ നടപടികള്‍ ആരംഭിച്ചതായി സിറ്റി റേഷനിംഗ് ഓഫീസര്‍ അറിയിച്ചു. www.epos.kerala.gov.in എന്ന വെബ് പോര്‍ട്ടലില്‍ Beneficiary Details എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത കിട്ടുന്ന പേജില്‍ റേഷന്‍ കാര്‍ഡ് നമ്പര്‍ രേഖപ്പെടുത്തി Submit ക്ലിക്ക് ചെയ്താല്‍ ഇ-പോസ ്‌മെഷിന്‍ സ്ഥാപിച്ചതിനു ശേഷം ആ കാര്‍ഡിനു നല്‍കിയിട്ടുളള റേഷന്‍ സാധനങ്ങളുടെ വിവരങ്ങള്‍ ലഭിക്കും. പൊതുജനങ്ങള്‍ ഈ സംവിധാനം പ്രയോജനപ്പെടുത്തണം എന്നും, റേഷന്‍  തിരിമറി ശ്രദ്ധയില്‍പ്പെട്ടാന്‍ 0484 2390809 -ല്‍ അറിയിക്കണം എന്നും സിറ്റി റേഷനിംഗ് ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു. 

 

 

ക്വട്ടേഷന്‍ ക്ഷണിച്ചു

കൊച്ചി: ജില്ലാ കോടതിയുടെ സമീപമുളള ഗോഡൗണില്‍ സൂക്ഷിച്ചിരിക്കുന്ന ഉപയോഗശൂന്യമായ മൂവബിള്‍ ആര്‍ട്ടിക്കിള്‍സ് ആഗസ്റ്റ് ഏഴിന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ കോടതി നാസറേറ്റില്‍ വച്ച് പരസ്യമായി ലേലം ചെയ്ത് വില്‍ക്കും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ അറിയാം.

 

റേഡിയോഗ്രാഫര്‍ കരാര്‍ നിയമനം

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ എക്‌സ്‌റേ വിഭാഗത്തിലും റേഡിയോതെറാപ്പി വിഭാഗത്തിലും ഡി.ആര്‍.റ്റി യോഗ്യതയും സി.റ്റി സ്‌കാനിംഗില്‍ പ്രവൃത്തി പരിചയവുമുളള റേഡിയോഗ്രാഫര്‍മാരെ കരാറടിസ്ഥാനത്തില്‍ താത്കാലികമായി നിയമിക്കുന്നു.

താത്പര്യമുളളവര്‍ ആഗസ്റ്റ് ആറിന് സൂപ്രണ്ടിന്റ ഓഫീസില്‍ രാവിലെ 11-ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കണം.

 

 

വാര്‍ഷിക അറ്റകുറ്റപ്പണിക്ക് ടെന്‍ഡര്‍ ക്ഷണിച്ചു

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ സപ്തംബര്‍ ഒന്നു മുതല്‍ 2019 ആഗസ്റ്റ് 31 വരെ ഓപ്പറേഷന്‍ തീയറ്ററിലെ എ.സി യുടെ വാര്‍ഷിക അറ്റകുറ്റപ്പണി കരാര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ആഗസ്റ്റ് 30 ഉച്ചയ്ക്ക് ഒന്നു വരെ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ അറിയാം.

 

സി-ഡിറ്റില്‍ മാധ്യമ കോഴ്‌സുകള്‍: അപേക്ഷ ക്ഷണിച്ചു

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റിന്റെ കവടിയാര്‍ കേന്ദ്രത്തില്‍ വിഷ്വല്‍ മീഡിയ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 

ഡിപ്ലോമ കോഴ്‌സ് ഇന്‍ വെബ് ഡിസൈന്‍ ആന്റ് ഡവലപ്‌മെന്റ് കോഴ്‌സിന്റെ ദൈര്‍ഘ്യം ആറ് മാസം. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു.

മൂന്ന് മാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ വീഡിയോഗ്രാഫിക്ക് വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു. ് അപേക്ഷിക്കാനുളള അവസാന തീയതി ആഗസ്റ്റ് 10. താത്പര്യമുളളവര്‍ തിരുവനന്തപുരം വശിെയാര്‍ ടെന്നീസ് ക്ലബിനു സമീപമുളള സി-ഡിറ്റ് കമ്മ്യൂണിക്കേഷന്‍ കോഴ്‌സ് ഡിവിഷനുമായി ബന്ധപ്പെടുക. ഫോണ്‍ 8547720167, 9388942802/ 0471-2721917.

 

ഐ.എച്ച്.ആര്‍.ഡി കാഞ്ഞിരപ്പളളി കോളേജില്‍ ഡിഗ്രി പ്രവേശനം

 

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡവലപ്‌മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി) കീഴില്‍ എം.ജി സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുളള കാഞ്ഞിരപ്പളളി (04828-206480) അപ്ലൈഡ് സയന്‍സ് കോളേജില്‍ 2018-19 അദ്ധ്യയന വര്‍ഷത്തില്‍ ഡിഗ്രി കോഴ്‌സുകളില്‍ കോളേജിന് അനുവദിച്ച സീറ്റുകളില്‍ പ്രവേശനത്തിനായി അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും ഐ.എച്ച്.ആര്‍.ഡി യുടെ വെബ്‌സൈറ്റില്‍ www.ihrd.ac.in ലഭ്യമാണ്. അപേക്ഷ പൂരിപ്പിച്ച് രജിസ്‌ട്രേഷന്‍ ഫീസായി പ്രിന്‍സിപ്പാളിന്റെ പേരില്‍ മാറാവുന്ന 300 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 100 രൂപ) കാഞ്ഞിരപ്പളളി അപ്ലൈഡ് സയന്‍സ് കോളേജ്, പേട്ട, ഗവ:ഹൈസ്‌കൂള്‍ ക്യാമ്പസ്, കോട്ടയം 686507 വിലാസത്തില്‍ അപേക്ഷിക്കാം. തുക കോളേജില്‍ നേരിട്ടും അടയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ കോളേജില്‍ നിന്നും ലഭ്യമാണ്.

 

പൂഞ്ഞാര്‍ മോഡല്‍ പോളിടെക്‌നിക് കോളേജില്‍

സ്‌പോട്ട് അഡ്മിഷന്‍

കൊച്ചി:  കേരളസര്‍ക്കാര്‍ സ്ഥാപനമായ ഐ എച്ച് ആര്‍ ഡി യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൂഞ്ഞാര്‍ മോഡല്‍ പോളിടെക്‌നിക് കോളേജില്‍ 2018- 2019 അദ്ധ്യായനവര്‍ഷത്തിലേക്ക് ഒന്നാം വര്‍ഷ എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്‌സില്‍ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ എഞ്ചിനീയറിംഗ് എന്നീ ബ്രാഞ്ചുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് മൂന്നിന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. പട്ടികജാതി/പട്ടികവര്‍ഗ/ ഒ.ഇ.സി വിഭാഗക്കാര്‍ക്ക് ഫീസ് ആനുകൂല്യം ഉണ്ടായിരിക്കും. ഇതുവരെ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കാതിരുന്നവര്‍ക്ക് അന്നേ ദിവസം നേരിട്ട് ഹാജരായി പ്രവേശനം നേടാം. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി രക്ഷകര്‍ത്താവിനോടൊപ്പം രാവിലെ 10 മണിക്ക് കോളേജ് ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്, ഫോണ്‍: 04822 209265 , 9495443206 , 8593025976. 

date