Post Category
വള്ളിക്കോട് പഞ്ചായത്തില്‍ കേര ഗ്രാമം പദ്ധതിക്ക് 25 ലക്ഷം രൂപ അനുവദിച്ചു: അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ
കോന്നി നിയോജക മണ്ഡലത്തില്‍ വള്ളിക്കോട് പഞ്ചായത്തില്‍ കേര ഗ്രാമം പദ്ധതി നടപ്പാക്കാനായി 2567000 രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. സംയോജിത വിള പരിപാലന മുറകള്‍ അവലംബിച്ചു കൊണ്ട് നാളികേരത്തിന്റെ ഉത്പാദന ക്ഷമത വര്‍ധിപ്പിക്കുക, മൂല്യ വര്‍ദ്ധനവിലൂടെ കര്ഷകന് അധിക വരുമാനം ഉറപ്പു വരുത്തുക എന്നീ ലക്ഷ്യങ്ങളോടെ കൃഷി വകുപ്പ് നടപ്പാക്കി വരുന്ന പദ്ധതിയാണ് കേര ഗ്രാമം.
ഗുണമേന്മയുള്ള തെങ്ങിന് തൈകള്‍ ഉത്പാദിപ്പിക്കുകയും വിളവെടുപ്പ് നടത്തുകയും അത് വഴി കേര കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുകയുമാണ് ലക്ഷ്യം. പദ്ധതി വിജയകരമായി നടപ്പാക്കുവാന്‍ പഞ്ചായത്ത് - കൃഷി വകുപ്പ് അധികൃതരുടെ യോഗം വിളിച്ചു ചേര്‍ത്ത് ആവശ്യമായ നിര്‍ദേശം നല്‍കുമെന്ന് എംഎല്‍എ അറിയിച്ചു.
date
- Log in to post comments