Skip to main content

യോഗ ഇന്‍സ്ട്രക്ടറുടെ ഒഴിവ്

മലയാലപ്പുഴ ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ (ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്റര്‍) യോഗ ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് ആയുഷ് മിഷന്‍ മുഖേന കരാര്‍ അടിസ്ഥാനത്തില്‍ ഒരുവര്‍ഷത്തേക്ക് പ്രതിമാസം 8000 രൂപ  വേതനത്തിലും പ്രൊജക്ടിന്റെ നടത്തിപ്പിലേക്കായി പ്രതിദിനം 450 രൂപ വേതനത്തിലും യോഗ്യരായ ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നു. പ്രായപരിധി 50 വയസ്.  ഒരു വര്‍ഷത്തെ യോഗസര്‍ട്ടിഫിക്കറ്റ് കോഴ്‌സ്/ ബിഎന്‍വൈഎസ്, ബിഎഎംഎസ്, എം എസ്‌സി (യോഗ)/പിജി, ഡിപ്ലോമ എന്നീ യോഗ്യതയുള്ളവര്‍ക്ക് ഡിസംബര്‍ 16ന് രാവിലെ 10ന് മലയാലപ്പുഴ വെട്ടൂര്‍ ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ നടക്കുന്ന കൂടികാഴ്ചയില്‍ ബയോഡേറ്റ, അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം പങ്കെടുക്കാം.  ഫോണ്‍ : 8075 991 551.

date