Skip to main content

ഓറഞ്ച്ദ വേള്‍ഡ് കാമ്പയിന്‍ സംഘടിപ്പിച്ചു

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കുന്നതിനായി വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്നഓറഞ്ച്ദ വേള്‍ഡ് കാമ്പയിന്റെ പുളിക്കീഴ് ബ്ലോക്കുതല പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ നിര്‍വഹിച്ചു. പുളിക്കീഴ് ബ്ലോക്ക് ഓഫീസ് ഹാളില്‍ നടന്ന പരിപാടിയില്‍ വകുപ്പിന്റെ പദ്ധതികളെ കുറിച്ച് ശിശുവികസന പദ്ധതി ഓഫീസര്‍ ഡോ.പ്രീതാ കുമാരി ക്ലാസ് എടുത്തു.

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അരുന്ധതി അശോക്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍  മറിയാമ്മ എബ്രഹാം, ബ്ലോക്ക് അംഗങ്ങളായ സോമന്‍ താമരച്ചാലില്‍, ജിനു തോമ്പുംകുഴി, രാജലക്ഷ്മി, ലിജി ആര്‍ പണിക്കര്‍, സി കെ അനു, അനീഷ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാര്‍, സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date