Skip to main content

കണ്ടൽവനത്തിൽ മാലിന്യം നിക്ഷേപിച്ചതിന് തടവും പിഴയും

കണ്ണൂർ വനം ഡിവിഷന്റെ കീഴിൽ തളിപ്പറമ്പ് വനം റെയിഞ്ചിൽ വളപട്ടണം പാലത്തിനടുത്ത് പാപ്പിനിശ്ശേരി പഴയങ്ങാടി ദേശീയപാത ജംഗ്ഷന് സമീപം കണ്ടൽ വനത്തിൽ കോൺക്രീറ്റ് മാലിന്യങ്ങൾ നിക്ഷേപിച്ച് കണ്ടൽച്ചെടി ഉണങ്ങാനിടയാക്കിയതിന് വനം വകുപ്പ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ ആർ.ഡി.എസ് പ്രൊജക്ട് മാനേജർ കെ കെ അനിൽ കുമാറിനെ 7000 രൂപ പിഴയും കോടതി പിരിയും വരെ തടവിനും ശിക്ഷിച്ചുകൊണ്ട് കണ്ണൂർ ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവായി. പിഴ ഒടുക്കാത്ത പക്ഷം 20 ദിവസത്തെ സാധാരണ തടവിനും കോടതി ഉത്തരവിട്ടു. കേരള വനേതര പ്രദേശങ്ങളിൽ വൃക്ഷം വളർത്തൽ പ്രോത്സാഹന നിയമ പ്രകാരമാണ് പ്രതിയെ ശിക്ഷിച്ചത്.

date