Skip to main content

ഓണക്കാലത്ത് തൊഴിലാളികൾക്ക് എക്‌സ്‌ഗ്രേഷ്യ നൽകുന്നു

കണ്ണൂർ ജില്ലയിലെ ഒരു വർഷത്തോളം പൂട്ടിക്കിടന്നിരുന്ന സ്വകാര്യ-പൊതുമേഖലാ സ്ഥാപനങ്ങൾ, കയർ സൊസൈറ്റികൾ എന്നിവയിലെ തൊഴിലാളികൾക്ക് ഓണക്കാലത്ത് അനുവദിക്കുന്ന എക്‌സ്‌ഗ്രേഷ്യ ധനസഹായം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്യുന്നു. അർഹരായ  തൊഴിലാളികൾ ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, ആധാർ കാർഡ്, മറ്റു തൊഴിലുകൾ ചെയ്യുന്നില്ല എന്നുള്ള സാക്ഷ്യപത്രം എന്നിവ ആഗസ്റ്റ് പത്തിനകം ജില്ലാ ലേബർ ഓഫീസിൽ ഹാജരാക്കേണ്ടതാണെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.

 

date