Skip to main content

ബി എസ്‌സി സീറ്റൊഴിവ്

കേരള സർക്കാർ സ്ഥാപനമായ ഐ എച്ച് ആർ ഡി യുടെ കീഴിൽ നെരുവമ്പ്രത്ത് പ്രവർത്തിക്കുന്ന കണ്ണൂർ യൂനിവേഴ്‌സിറ്റിയിൽ അഫിലിയേറ്റ് ചെയ്ത കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഒന്നാം വർഷ ബി എസ്‌സി ഇലക്‌ട്രോണിക്‌സ് കോഴ്‌സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുളളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് മൂന്ന് രണ്ട് മണിക്കു മുമ്പായി കോളജ് ഓഫീസിൽ നേരിട്ട് ഹാജരാവുക. എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗക്കാർക്ക് ഫീസ് ആനുകൂല്യം ഉണ്ടായിരിക്കും. ഫോൺ: 04972877600

 

date