Skip to main content

നാഷണല്‍ യൂത്ത് സെമിനാര്‍ അപേക്ഷകള്‍ ക്ഷണിച്ചു

സംസ്ഥാന യുവജന കമ്മീഷന്‍ 2023 ജനുവരി അവസാന വാരം സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാറില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള 18നും 40 നും മധ്യേ പ്രായമുള്ള യുവജനങ്ങള്‍ ജനുവരി 10 നകം ബയോഡേറ്റയും ഫോട്ടോയും സഹിതം അപേക്ഷ സമര്‍പ്പിക്കണം. അക്കാഡമിക് രംഗങ്ങളിലും അക്കാഡമിക്കേതര പ്രവര്‍ത്തനങ്ങളിലും മികവു പുലര്‍ത്തിയവര്‍ക്ക് മുന്‍ഗണന. അപേക്ഷകള്‍ ksycyouthseminar@gmail.com എന്ന മെയില്‍ ഐ.ഡിയിലോ വികാസ് ഭവനിലുള്ള കമ്മീഷന്‍ ഓഫീസില്‍ തപാല്‍ മുഖേനയോ നേരിട്ടോ നല്‍കാം. വിലാസം: കേരള സംസ്ഥാനയുവജന കമ്മീഷന്‍, വികാസ് ഭവന്‍, പി.എം. ജി, തിരുവനന്തപുരം -33. ഫോണ്‍: 8086987262, 0471-2308630

date