Post Category
സ്വകാര്യ തൊഴിലുകള്‍ക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യാം
സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പ് സ്വകാര്യ മേഖലയിലെ തൊഴില്‍ അവസരങ്ങള്‍ കണ്ടെത്തി തൊഴില്‍ അവസരങ്ങള്‍ നല്‍കിവരുന്ന എംപ്ലോയബിലിറ്റി സെന്റര്‍ പദ്ധതിയിലേക്ക് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ഥികളെ കേരളത്തിനകത്തും പുറത്തുമുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴില്‍ അവസരങ്ങള്‍ക്ക് പരിഗണിക്കും. രജിസ്റ്റര്‍ ചെയ്യുവാനുള്ള പ്രായ പരിധി 18 മുതല്‍ 40 വരെ. താല്പര്യമുള്ളവര്‍ ഈ മാസം നാലിന് രാവിലെ 10.30 മുതല്‍ 3.30 വരെ പത്തനംതിട്ട ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസില്‍ \ടക്കുന്ന രജിസ്‌ട്രേഷനില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കു ഫോണ്‍: 0481 2565452, 9745734942, 7356754522.
(പിഎന്‍പി 2162/18)
date
- Log in to post comments