അപേക്ഷ തീയതി നീട്ടി
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജിന്റെ 2023 ജനുവരി സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ അപ്ലൈഡ് കൗണ്‍സിലിംഗ് കോഴ്സിന് അപേക്ഷിക്കുന്നതിനുള്ള തീയതി ജനുവരി 20 വരെ നീട്ടി. ജില്ലയിലെ പഠന കേന്ദ്രമായ ഇന്ത്യന്‍ കൗണ്‍സിലേഴ്സ് അസോസിയേഷന്‍, ചെനക്കല്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റി മുഖാന്തിരം വിദൂര വിദ്യാഭ്യാസ രീതിയില്‍ നടത്തുന്ന കോഴ്സിലേക്ക് ബിരുദ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. കോഴ്സ് സംബന്ധിച്ച വിശദ വിവരങ്ങള്‍ www.srcc.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 8590622799.
മാനേജ്മെന്റ് ഓഫ് ലേണിംഗ് ഡിസബിലിറ്റീസ് വിഷയത്തില്‍ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സിന്റെ 2023 ജനുവരി ബാച്ചിലേക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി ജനുവരി 20 വരെ നീട്ടി. ജില്ലയിലെ പഠനകേന്ദ്രമായ നാഷണല്‍ സര്‍വ്വീസ് സൊസൈറ്റി, പെരിന്തല്‍മണ്ണ മുഖാന്തിരം വിദൂര വിദ്യാഭ്യാസ രീതിയില്‍ നടക്കുന്ന ആറു മാസ കോഴ്സിന് പന്ത്രണ്ടാം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായ പരിധിയില്ല. അപേക്ഷയും വിശദവിവരങ്ങളും www.srcc.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
- Log in to post comments