Skip to main content

ട്രെയിനില്‍ നിന്ന് വീണ അതിഥി തൊഴിലാളിയുടെ ചികിത്സ: ദുരിതാശ്വാസ നിധിയില്‍ നിന്ന് 1.28 ലക്ഷം നല്‍കി

ട്രെയിനില്‍ നിന്ന് വീണ് പരിക്ക്പറ്റിയ തിരിച്ചറിയാത്ത അതിഥി തൊഴിലാളിയുടെ ചികിത്സക്കായി ചെലവഴിച്ച തുക ആശുപത്രിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് നല്‍കി. കണ്ണൂര്‍ ഏകെജി ആശുപത്രി പ്രസിഡണ്ട് എം പ്രകാശന് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുളള്ള 128917 രൂപയുടെ ചെക്ക് കൈമാറിയത്. കണ്ണൂര്‍ തഹസില്‍ദാര്‍ വി എം സജീവനും ചടങ്ങില്‍ സംബന്ധിച്ചു.
വളപട്ടണം റെയില്‍വെ സ്‌റ്റേഷനടുത്ത് റെയില്‍വെ പാളത്തില്‍ വീണ് കിടക്കുന്ന നിലയിലായിരുന്നു ഇയാളെ കണ്ടെത്തിയത്. തിരിച്ചറിയാത്ത അതിഥി തൊഴിലാളിയായ യുവാവിനെ വളപട്ടണം പൊലീസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പ്ലാസ്റ്റിക് സര്‍ജറി, ഓര്‍ത്തോ സര്‍ജറി, വെന്റിലേറ്റര്‍ സഹായം എന്നിവയടക്കമുള്ള അടിയന്തര ചികിത്സക്കുശേഷം 21 ദിവസം ആശുപത്രിയില്‍ കഴിയേണ്ടി വന്നു. തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

date