Post Category
ധനസഹായ വിതരണം
ഉത്തരമലബാറിലെ ആചാരസ്ഥാനികര്‍/കോലധാരികള്‍ എന്നിവര്‍ക്കുള്ള 2018 മാര്‍ച്ച് മുതല്‍ ജൂലൈ വരെയുള്ള പ്രതിമാസ ധനസഹായം മലബാര്‍ ദേവസ്വം ബോര്‍ഡ് തലശ്ശേരി അസിസ്റ്റന്റ് കമ്മിഷണറുടെ തിരുവങ്ങാട്ടുള്ള ഓഫീസില്‍ നിന്ന് ആഗസ്ത് 8, 9, 13, 14 തീയതികളില്‍ വിതരണം ചെയ്യും. നിലവില്‍ വേതനം കൈപ്പറ്റിവുന്ന മുഴുവന്‍ പേരും ഫോട്ടോ പതിച്ച ഐഡന്റിറ്റി കാര്‍ഡ്, ഇപ്പോഴും ക്ഷേത്രത്തില്‍ ജോലി ചെയ്തുവരുന്നതായി കാണിക്കുന്ന ക്ഷേത്രഭരണാധികാരികളുടെ സാക്ഷ്യപത്രം, ദേശസാല്‍കൃത ബാങ്കിലുള്ള അക്കൗണ്ട്, പാസ് ബുക്കിന്റെ പകര്‍പ്പ് എന്നിവ സഹിതം നേരിട്ട് ഹാജരാകണം.
date
- Log in to post comments