Skip to main content

പെയിന്റര്‍: കൂടിക്കാഴ്ച ആറിന്

    കണ്ണൂര്‍ മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയനില്‍ പെയിന്റര്‍ തസ്തികയില്‍ നിലവിലുള്ള ഒരു ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച ആഗസ്റ്റ് ആറിന്  രാവിലെ 09:30 ന് ബറ്റാലിയനില്‍ നടത്തും. മുന്‍പരിചയമുള്ളവര്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പുമായി എത്തുക. ഫോണ്‍: 0497 2781316.

date