Post Category
ഹിന്ദി അധ്യാപക കോഴ്സിന് സീറ്റൊഴിവ്
ആലപ്പുഴ: സര്‍ക്കാരിന്റെ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക കോഴ്സിന് അടൂര്‍ സെന്ററില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി. അംഗീകരിച്ച കോഴ്സിന് 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയുള്ള പ്ലസ് ടു പാസായവര്‍ക്കും ഹിന്ദി ബി.എ., എം.എ. ഉള്ളവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 17-35 വയസ്സ്. ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കും മറ്റു പിന്നോക്കക്കാര്‍ക്കും നിയമാനുസൃത ഇളവ് ലഭിക്കും. താല്പര്യമുള്ളവര് ജനുവരി 12-ന് മുന്‍പായി അപേക്ഷിക്കണം. വിലാസം: പ്രിന്‍സിപ്പാള്‍, ഭാരത്ഹിന്ദി പ്രചാരകേന്ദ്രം, അടൂര്‍, പത്തനംതിട്ട ജില്ല. ഫോണ്‍ 04734296496, 8547126028.
date
- Log in to post comments