Skip to main content

ഇലക്ഷൻ ക്വിസ്: ജില്ലാതല മത്സരം ഇന്ന് (ജനുവരി 10)

 

പതിമൂന്നാമത് ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് ഇന്ന് (ജനുവരി 10)  രാവിലെ 10 മണിക്ക് തൃശൂർ, കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കോളേജ് വിദ്യാർത്ഥികൾക്കായി ഇലക്ഷൻ വിഷയമാക്കി ജില്ലാതല ക്വിസ് മത്സരം നടത്തുന്നു. കോളേജ് ഐഡി കാർഡുമായി എത്തുന്ന ജില്ലയിലെ കോളേജ് വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. വ്യക്തിഗത വിഭാഗത്തിലാണ് (സിംഗിൾ) മത്സരം. ജില്ലാമത്സരത്തിൽ വിജയികളാകുന്ന ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാം. സ്പോട്ട് രജിസ്ട്രേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഫോൺ: 8848812458

date