Post Category
ഗ്രാമസഭ സംഘടിപ്പിച്ചു
എടവക ഗ്രാമ പഞ്ചായത്തില്‍ സ്ത്രീകളുടെ ഗ്രാമസഭ സംഘടിപ്പിച്ചു. ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജെന്‍സി ബിനോയി അദ്ധ്യക്ഷത വഹിച്ച ഗ്രാമസഭയില്‍ 2023-'24 വര്‍ഷത്തെ വനിത ഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ കരട് നിര്ദ്ദശങ്ങള് അംഗീകരിച്ചു. യോഗത്തില്‍ വനിത ജനപ്രതിനിധികളായ ഗിരിജ സുധാകരന്, കെ.ഷറഫുന്നീസ, ഉഷ വിജയന്, സി.സി സുജാത, ലത വിജയന്, സി.ഡി.എസ് ചെയര്‍ പേഴ്സണ്‍ പ്രിയ വീരേന്ദ്ര കുമാര്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ സുമിത മധു തുടങ്ങിയവര്‍ സംസാരിച്ചു.
date
- Log in to post comments