Post Category
ഫിറ്റ്നസ് ട്രെയ്നറാവാൻ അവസരം
ഉന്നത വിദ്യാഭ്യാസ വകുപ്പിലെ അസാപ് കേരളയുടെ കമ്മ്യൂണിറ്റി സ്കിൽ പാർക്ക് പെരുമ്പാവൂർ ഒരുക്കുന്ന ഫിറ്റ്നസ് ട്രെയിനർ കോഴ്സിൽ ചേരുവാൻ അവസരം. നിരവധി തൊഴിലവസരങ്ങളുള്ള കോഴ്സിന് കേന്ദ്ര സർക്കാരിന്റെ നാഷ്ണൽ സ്കിൽ ക്വാളിറ്റി ഫ്രെയിം വർക്ക് ലെവൽ - നാലിന്റെ സർട്ടിഫിക്കറ്റാണ് ലഭിക്കുക.
150 മണിക്കൂർ ദൈർഘ്യമുള്ള കോഴ്സിൽ ചേരുവാൻ പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസമാണ് യോഗ്യത. കോഴ്സ് ഫീസ് 13,100. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9629873740.
date
- Log in to post comments