താൽപ്പര്യപത്രം ക്ഷണിക്കുന്നു
താൽപ്പര്യപത്രം ക്ഷണിക്കുന്നു
സ്വകാര്യ മേഖലയിൽ പിന്നാക്ക വിഭാഗങ്ങളുടെ തൊഴിൽ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിന് പൊതു സ്വകാര്യ പങ്കാളിത്തത്തോടെ വാഹന നിർമ്മാണ വിപണന സർവ്വീസ് രംഗം, ഹോട്ടൽ വ്യവസായ രംഗം, ലോജിസ്റ്റിക്സ് രംഗം, പോളിമർ ഇൻഡസ്ട്രി എന്നീ മേഖലകളിൽ പരിശീലനവും തൊഴിലും ഉറപ്പു നൽകുന്ന “കരിയർ ഇൻ പ്രൈവറ്റ് ഇൻഡസ്ട്രി ത്രൂ പബ്ലിക് പ്രൈവറ്റ് പാർട്ടിസിപ്പേഷൻ (2022-23)” എന്ന പദ്ധതിയുമായി സഹകരിക്കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് സ്വകാര്യ സംരംഭകരിൽ നിന്നും, സ്ഥാപനങ്ങളിൽ നിന്നും, താൽപ്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. താൽപ്പര്യപത്രം സ്വീകരിക്കുന്ന അവസാന തിയ്യതി 31.01.2023. വിജ്ഞാപനം, അപേക്ഷാ ഫോം എന്നിവ www.bcdd.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിൻ്റെ മേഖലാ ആഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ - എറണാകുളം മേഖലാ ആഫീസ് - 0484 - 2983130
- Log in to post comments