Skip to main content

സ്വയം സഹായസംഘങ്ങള്‍ക്ക് ധനസഹായം

    കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്റെ 2018-19 വാര്‍ഷിക പദ്ധതിയില്‍ ധനസഹായം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. പട്ടിക വിഭാഗത്തിലെ 18-60 പ്രായ പരിധിയിലുള്ള 5 പേരടങ്ങിയ സംഘങ്ങള്‍ക്ക് അപേക്ഷിക്കാം. സംഘങ്ങള്‍ അംഗീകൃത ഏജന്‍സിയില്‍ രജിസ്റ്റര്‍ ചെയ്തതും കുറഞ്ഞത് ആറ് മാസമായി പ്രവര്‍ത്തിക്കുന്നവയുമായിരിക്കണം. പുരുഷന്‍മാരുടെ സംഘങ്ങള്‍ക്ക് 2,50,000 രൂപ വരേയും സ്ത്രീകളുടേതിന് 3 ലക്ഷം രൂപ വരെയും ധനസഹായം ലഭിക്കും. ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ്, പ്രായം, രജിസ്‌ട്രേഷന്‍ രേഖ എന്നിവ അടക്കമുള്ള അപേക്ഷ ആഗസ്റ്റ് 20നകം ഓഫീസില്‍ ലഭിക്കണം. ഗ്രാമസഭാ ലിസ്റ്റിലുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഫോണ്‍. 04936208099     
 

date