Skip to main content

എന്‍ ഐ പി എം ആറില്‍ വിവിധ പദ്ധതികളുടെ ഉദ്‌ഘാടനം ഇന്ന്‌

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മികച്ച സേവനം നല്‍കുന്നതിന്റെ ഭാഗമായി സജ്ജീകരിച്ച കല്ലേറ്റുംകര നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ്‌ റിഹാബിലിറ്റേഷന്‍ വിവിധ പദ്ധതികളുടെ ഉദ്‌ഘാടനം ഇന്ന്‌ (ഓഗസ്റ്റ്‌ 4) നടക്കും. സെന്‍സറി ഗാര്‍ഡന്റെയും ഹൈഡ്രോതെറാപ്പി യൂണിറ്റിന്റെ ശിലാസ്ഥാപനം ആരോഗ്യവകുപ്പു മന്ത്രി കെ കെ ശൈലജയും ഓട്ടിസം റിഹാബിലിറ്റേഷന്‍ സെന്ററിന്റെ ഉദ്‌ഘാടനം വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥും ഒക്യുപ്പേഷണല്‍ തെറാപ്പി വിഭാഗത്തിന്റെ ഉദ്‌ഘാടനം സി എന്‍ ജയദേവന്‍ എം പി യും ലൈബ്രറി ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ മേരി തോമസും നിര്‍വഹിക്കും. പ്രൊഫ. കെ യു അരുണന്‍ എം എല്‍ എ അദ്ധ്യക്ഷത വഹിക്കും. എന്‍ ഐ എം പി ആര്‍ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ ഡോ. ബി മുഹമ്മദ്‌ അഷീല്‍ റിപ്പോര്‍ട്ട്‌ അവതരിപ്പിക്കും. സാമൂഹ്യനീതി വകുപ്പ്‌ ഡയറക്‌ടര്‍ ജാഫര്‍ മാലിക്‌ വികസന മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പിക്കും. മാള ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ വര്‍ഗ്ഗീസ്‌ കാച്ചപ്പിളളി, ആളൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ സന്ധ്യ നൈസന്‍, ജില്ലാ പഞ്ചായത്തംഗം കാതറിന്‍ പോള്‍, ഗവണ്‍മെന്റ്‌ മെഡിക്കല്‍ കോളേജ്‌ പ്രിന്‍സിപ്പല്‍ എം എ ആന്‍ഡ്രൂസ്‌, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ ആര്‍ ബേബി ലക്ഷ്‌മി, പി ഡബ്ല്യൂ ഡി ബില്‍ഡിംഗ്‌സ്‌ ഡിവിഷന്‍ എക്‌സിക്യട്ടീവ്‌ എഞ്ചിനീയര്‍ ശ്രീമാല വി കെ എന്നിവര്‍ ആശംസ നേരും. സാമൂഹ്യനീതി വകുപ്പ്‌ സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ സ്വാഗതവും എന്‍ ഐ എം പി ആര്‍ ജോയിന്റ്‌ ഡയറക്‌ടര്‍ സി ചന്ദ്രബാബു നന്ദിയും പറയും.

date