Skip to main content

മഴക്കെടുതി: അവലോകനയോഗം നടത്തി

ജില്ലയിലെ മഴക്കെടുതിയുമായി ബന്ധപ്പെട്ട്‌ കേന്ദ്രസംഘം അടുത്താഴ്‌ച ജില്ലയിലെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിക്കാനിരിക്കെ വിവിധ വകുപ്പുകള്‍ ഓരോ മേഖലയിലും ഉണ്ടായ പ്രകൃതി ദുരന്തങ്ങളുടെയും നാശനഷ്‌ടങ്ങളെയും കുറിച്ച്‌ വ്യക്തമായ കണക്കുകള്‍ ഹാജരാക്കണമെന്ന്‌ വിവിധ വകുപ്പു ഉദ്യോഗസ്ഥന്മാരോട്‌ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്‌ അവലോകനയോഗത്തില്‍ ഡെപ്യൂട്ടി കളക്‌ടര്‍ ബാബു സേവ്യര്‍ നിര്‍ദേശിച്ചു. കളക്‌ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ഹാളില്‍ ഉദ്യോഗസ്ഥരുടെ അവലോകനയോഗത്തിലാണ്‌ നിര്‍ദ്ദേശം. കനത്തമഴ മൂലം ജില്ലയില്‍ തകര്‍ന്ന റോഡുകളുടെ കണക്കുകള്‍, കടലോര മേഖലയിലെ കടല്‍ഭിത്തിയുടെയും വീടുകളുടെയും നാശനഷ്‌ടങ്ങള്‍, ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനം എന്നിവയുടെ റിപ്പോര്‍ട്ടുകളും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സമര്‍പ്പിക്കണം. കൃഷി നഷ്‌ടം, വൈദ്യുതി തകരാറുകള്‍, വീടുകളുടെ നാശനഷ്‌ടങ്ങള്‍, വെള്ളക്കെട്ട്‌ എന്നിവയുണ്ടായ മേഖലയിലെ വിവരങ്ങള്‍ ശേഖരിച്ച്‌ അടിയന്തിരമായി റിപ്പോര്‍ട്ട്‌ നല്‍കണമെന്നും ജില്ലയിലെ തഹസില്‍ദാര്‍മാര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി. യോഗത്തില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

date