ജില്ലാ കളക്ടർക്കൊപ്പം ദുരിതാശ്വാസത്തിന് ഡോക്ടറായ ഭാര്യയും
ആലപ്പുഴ: 24 മണിക്കൂറും കുട്ടനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനത്തിനായി സമയം നീക്കിയ ജില്ലാകളക്ടറെ സഹായിക്കാൻ ഡോക്ടറായ ഭാര്യയുമെത്തി. ഇന്നലെ വെളിയനാട് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിലാണ് കളക്ടറുടെ ഭാര്യ ഡോ.വൈഷ്ണവി ഗൗഡയും സുഹൃത്തുക്കളും സേവനത്തിനെത്തിയത്. കുട്ടനാട് ദുരിതാശ്വാസ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഗവൺമെന്റ് എൽ.പി.ബി.എസിൽ നടന്ന മെഡിക്കൽ ക്യാമ്പ് ജില്ലാ കളക്ടർ എസ് സുഹാസ് ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് സാബു തോട്ടുങ്കൽ അധ്യക്ഷത വഹിച്ചു. ഈ ക്യാമ്പിൽ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ പത്തോളം ഡോക്ടർമാരും പങ്കെടുത്തു. 250 ഓളം രോഗികൾ ഇവിടെ ചികിത്സ തേടിയെത്തി. ക്യാമ്പിൽ ജില്ലാ കലക്ടറുടെ ഭാര്യ കൂടിയായ അമൃത ഇൻസ്‌ററിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഡെർമറ്റോളജി വിഭാഗം ഡോക്ടർ വൈഷ്ണവി ഗൗഡയും രോഗികളെ പരിശോധിച്ചു. ക്യാമ്പ് തീരുന്നതുവരെ വൈഷ്ണവിയും ക്യാമ്പിൽ സജീവമായി.
(ചിത്രമുണ്ട്)
(പി.എൻ.എ. 2151/2018)
- Log in to post comments