Post Category
ദര്‍ഘാസ് ക്ഷണിച്ചു
കോംപ്രഹെന്‍സീവ് മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിന്റെ ഭാഗമായി വെളിനല്ലൂര്‍ സി.എച്ച്.സി യില്‍ ആരംഭിക്കുന്ന പകല്‍വീട് പദ്ധതിയില്‍ രോഗികള്‍ക്ക് ഭക്ഷണം നല്‍കുന്നതിനും മാനസിക വൈകല്യമുള്ളവരെ പകല്‍വീട്ടിലേക്ക് കൊണ്ടുവരുന്നതിനും തിരികെ വീടുകളില്‍ എത്തിക്കുന്നതിനുമായി വാഹനം വാടകയ്ക്ക് നല്‍കുന്നതിനും പ്രതേ്യകം ദര്‍ഘാസുകള്‍ ക്ഷണിച്ചു. ഭക്ഷണ വിതരണത്തിന് വ്യക്തികള്‍ക്കും ഹോട്ടലുകള്‍ക്കും കുടുംബശ്രീ യൂണിറ്റുകള്‍ക്കും ദര്‍ഘാസ് സമര്‍പ്പിക്കാം. ഓഗസ്റ്റ് 30ന് ഉച്ചകഴിഞ്ഞ് മൂന്നുവരെ സ്വീകരിക്കും. വിശദ വിവരങ്ങള്‍ 0474-2740166 എന്ന നമ്പരില്‍ ലഭിക്കും.
(പി.ആര്.കെ. നമ്പര്‍ 1785/18)
date
- Log in to post comments