Post Category
ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന് ജില്ലാതല വര്‍ക്ഷോപ്പ് ഫെബ്രുവരി മൂന്നിന്
പത്തനംതിട്ട ജില്ലാമെഡിക്കല്‍ ഓഫീസിന്റെയും ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്മിഷന്റെയും ആഭിമുഖ്യത്തില്‍ ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍ക്കായി ഫെബ്രുവരി മൂന്നിന് ഉച്ചയ്ക്ക് രണ്ട് മുതല്‍ കെ.ജി.എം.ഒ.എ ഹാളില്‍ വര്‍ക്ഷോപ്പ് സംഘടിപ്പിക്കും. ജില്ലയിലെ എല്ലാ ആരോഗ്യ സംവിധാനത്തിലുമുള്ള (അലോപ്പതി, ആയുഷ്, ഹോമിയോ) സ്വകാര്യആശുപത്രി / ക്ലിനിക് ജീവനക്കാരും വര്‍ക്ഷോപ്പില്‍ പങ്കെടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍ അനിതാകുമാരി (ആരോഗ്യം) അറിയിച്ചു.
date
- Log in to post comments