Skip to main content

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പിനും വിദ്യാഭ്യാസ ആനുകൂല്യത്തിനും അപേക്ഷ ക്ഷണിച്ചു.  പത്താം ക്ലാസില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവര്‍ക്ക് 500 രൂപ കാഷ് അവാര്‍ഡും പ്ലസ് വണ്‍, പ്ലസ് ടു  ക്ലാസുകളില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവര്‍ക്ക് 400 രൂപയും രണ്ട് വര്‍ഷം സ്‌കോളര്‍ഷിപ്പും ലഭിക്കും.   അപേക്ഷകള്‍ ആഗസ്റ്റ് 31 നകം പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടറുടെ കാര്യാലയം, മിനി സിവില്‍ സ്റ്റേഷന്‍,  മാനന്തവാടി എന്ന വിലാസത്തില്‍ അയക്കണം.  ഫോണ്‍: 04935 241072, 9446855796.

date