Skip to main content

റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട സേവനങ്ങള്‍  അക്ഷയ കേന്ദ്രങ്ങളിലൂടെയും

    പുതിയ റേഷന്‍ കാര്‍ഡിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഉള്‍പ്പെടെ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ആഗസ്റ്റ് ആറു മുതല്‍ ജില്ലയിലെ 222 അക്ഷയകേന്ദ്രങ്ങളിലൂടെ ലഭിക്കും. ഇതിന് വേണ്ടിയുള്ള സജ്ജീകരണങ്ങള്‍ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും ഒരുക്കി. 
    പുതിയ  റേഷന്‍ കാര്‍ഡിനുള്ള അപേക്ഷകള്‍, നിലവിലുള്ള റേഷന്‍ കാര്‍ഡില്‍ പുതിയ അംഗങ്ങളെ കൂട്ടിച്ചേര്‍ക്കല്‍, തിരുത്തല്‍, മറ്റൊരു താലൂക്കില്‍ നിന്ന് കാര്‍ഡ് ട്രാന്‍സ്ഫര്‍ ചെയ്യല്‍, മരണപ്പെട്ട അംഗങ്ങളെ കാര്‍ഡില്‍നിന്ന് ഒഴിവാക്കല്‍ എന്നിവയ്ക്കുള്ള അപേക്ഷകള്‍ അക്ഷയ കേന്ദ്രങ്ങളിലൂടെ ഓണ്‍ലൈനായി സമര്‍പ്പിക്കാം.  ഓരോ അപേക്ഷയ്ക്കുമുള്ള പ്രത്യേക ആപ്ലിക്കേഷന്‍ നമ്പര്‍ കൃത്യമായി സൂക്ഷിച്ചു വെക്കേണ്ടതാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. 

date