Post Category
ഫോസ്റ്റർ കെയർ അപേക്ഷ ക്ഷണിച്ചു
ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ബാലനീതി നിയമം വെക്കേഷൻ ഫോസ്റ്റർ കെയർ, ദീർഘകാല ഫോസ്റ്റർ കെയർ പദ്ധതി ജില്ലയിൽ നടപ്പിലാക്കുന്നതിനായി സന്നദ്ധ ദമ്പതികൾ, വ്യക്തികൾ എന്നിവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. ബാലനീതി പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ശിശു സംരക്ഷണ സ്ഥാപനങ്ങളിൽ താമസിക്കുന്ന അനുയോജ്യരായ കുട്ടികൾക്ക് കുടുംബാന്തരീക്ഷവും വ്യക്തിഗത ശ്രദ്ധയും ലഭിക്കുന്നതിനായാണ് പദ്ധതി നടപ്പാക്കുന്നത്. അപേക്ഷ നൽകാൻ ആഗ്രഹിക്കുന്നവർ മാർച്ച് മാസം 4ന് മുൻപായി തൃശൂർ ജില്ലാ ശിശു സംരക്ഷണ ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷ ഫോം ലഭിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെ കാര്യാലയം, രണ്ടാം നില, സിവിൽ സ്റ്റേഷൻ, അയ്യന്തോൾ, തൃശ്ശൂർ - 680 003. (dcputsr@gmail.com, 8547393879) ബന്ധപ്പെടുക.
date
- Log in to post comments