ഏറ്റുമാനൂർ ഇനി നിരീക്ഷണക്യാമറാ വലയത്തിൽ; പ്രവർത്തനോദ്ഘാടനം ഇന്ന്
കോട്ടയം: സഹകരണ രജിസ്ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവന്റെ പ്രത്യേക വികസന ഫണ്ടിൽനിന്ന് 50 ലക്ഷം രൂപ വിനിയോഗിച്ചു നിർമിച്ച ഏറ്റുമാനൂർ ടൗൺ നിരീക്ഷണ ക്യാമറകളുടെ പ്രവർത്തനോദ്ഘാടനം ഇന്ന്.(ഫെബ്രുവരി 22) ഉച്ചകഴിഞ്ഞു മൂന്നുമണിക്ക് ഏറ്റുമാനൂർ ടൗണിൽ നടക്കുന്ന ചടങ്ങിൽ സഹകരണ-രജിസ്ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ തോമസ് ചാഴികാടൻ എം.പി. അധ്യക്ഷനായിരിക്കും. ജില്ലാകളക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്, ഏറ്റുമാനൂർ നഗരസഭാധ്യക്ഷ ലൗലി ജോർജ് പടിഞ്ഞാറേക്കര, കോട്ടയം അഡീഷണൽ എസ്.പി. ഷാജു പോൾ, വനം വികസന കോർപറേഷൻ അധ്യക്ഷ ലതികാ സുഭാഷ്, ഏറ്റുമാനൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വി.ആർ. ജോ്യതി, ഏറ്റുമാനൂർ നഗരസഭാംഗങ്ങളായ ഇ.എസ്. ബിജു, രശ്മി ശ്യാം, കോട്ടയം ഡിവൈ.എസ്.പി. കെ.ജി. അനീഷ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബാബു ജോർജ്, ബിനു ബോസ്, ടോമി പുളിമാൻതുണ്ടം, ജോസ് ഇടവഴിക്കൽ, രാജീവ് നെല്ലിക്കുന്നേൽ, ടോണി നരിക്കുഴി, പി.കെ അബ്ദുൾ സമദ്, ഫാ. ജോസ് മുകളേൽ, മുഹമ്മദ് ബഷീർ അൽ അബ്റാരി, ആർ. ഹേമന്ദ്കുമാർ, എൻ.പി. തോമസ്, എം.കെ. സുഗതൻ, കെ.ആർ. പ്രശാന്ത്കുമാർ, കെ.എ. അനീസ്, പ്രസാദ് ഏബ്രഹാം വർഗീസ് എന്നിവർ പ്രസംഗിക്കും.
- Log in to post comments