വൈഗ 2023 ബിടുബി മീറ്റ്രജിസ്ട്രേഷന് ഫെബ്രുവരി 8 വരെ
കേരളസര്‍ക്കാര്‍ കൃഷിവകുപ്പ് നടത്തുന്ന വൈഗ 2023ല്‍ ഉല്പാദക-സംരഭകമീറ്റിന്റെ (ബി ടു ബി മീറ്റ്) രജിസ്ട്രേഷന് ഫെബ്രുവരി എട്ടുവരെ. കാര്‍ഷികമൂല്യവര്‍ദ്ധിത ഉല്പന്നങ്ങള് നിര്‍മിക്കുന്നതിന് ആവശ്യമായ അസംസ്കൃത ഉല്പന്നങ്ങളും, മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളും വില്‍ക്കാനും വാങ്ങാനും ഉദ്ദേശിക്കുന്ന ഉത്പാദകര്‍ ,ഉപഭോക്താക്കള്‍/സംരഭകര്‍ എന്നിവരെ തമ്മില്‍ ബന്ധിപ്പിക്കുവാനാണ് ബി ടു ബി മീറ്റ് വഴി ലക്ഷ്യമിടുന്നത്. ഫെബ്രുവരി 28 ന് തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലില്‍ നടക്കുന്ന വൈഗ ബിടുബി മീറ്റില്‍പങ്കെടുക്കുന്നതിന് കര്‍ഷകഗ്രൂപ്പുകള്‍, കാര്‍ഷികഉല്പാദന സംഘടനകള്‍ (എഫ്പിഒ), കൃഷി അനുബന്ധ മൈക്രോ സ്മാള്‍ മീഡിയം സംരംഭങ്ങള്‍, എക്സ്പോട്ടേര്‍സ്, കൃഷിക്കൂട്ടങ്ങള്‍ തുടങ്ങിയവര്‍ക്ക് www.vaigakerala.com എന്ന വെബ്സൈറ്റ് വഴി സൗജന്യമായി രജിസ്റ്റര്‍ചെയ്യാം.
ഫോണ്‍ : 9387877557, 9846831761.
- Log in to post comments