വൈഗ ഡിപി ആര് ക്ലിനിക് രജിസ്ട്രേഷന് ഫെബ്രുവരി 10 വരെ
സംരംഭകര്‍ക്ക് വഴികാട്ടിയാകുക എന്ന ലക്ഷ്യത്തില്‍ കൃഷിവകുപ്പിന്റെ വൈഗയോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഡിപിആര്‍ ക്ലിനിക്കിന്റെ രജിസ്ട്രേഷന് ഫെബ്രുവരി 10ന് അവസാനിക്കും. ഈ ക്ലിനിക്കില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഓരോ സംരംഭകര്‍ക്കും അവരവരുടെ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും വിജയകരമാക്കുന്നതിനും ആവശ്യമായ ഒരു വിശദമായ പ്രൊജക്റ്റ് റിപ്പോര്‍ട്ട് (ഡി പി ആര്) ലഭിക്കുന്നതിനൊപ്പം, സര്‍ക്കാര്‍ പദ്ധതികളില്‍ നിന്നുള്ള ആനുകൂല്യം നേടാനും അവസരം ഒരുക്കുന്നു. വിവിധ സംരംഭകരും ഈ മേഖലയിലെ ശാസ്ത്രജ്ഞരും സാമ്പത്തിക വിദഗ്ധരും സാങ്കേതിക വിദഗ്ധരും ക്ലിനിക്കില്‍ പങ്കെടുക്കും. വൈഗ 2023 ന് മുന്നോടിയായി ഫെബ്രുവരി 15,16,17 തീയതികളില്‍ തിരുവനന്തപുരത്ത് ആനയറയിലുള്ള സമമേതിയിലാണ് ക്ലിനിക്ക് സംഘടിപ്പിക്കുന്നത്. ഡിപിആര്‍ ക്ലിനിക്കില്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ www.vaigakerala.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
- Log in to post comments