Post Category
പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ ഭിന്നശേഷിക്കാർക്കുള്ള ഫിസിയോതെറാപ്പി കേന്ദ്രം മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു
പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2022 - 23 പദ്ധതിയിൽ ഉൾപ്പെടുത്തി ചേലക്കര ശിവശങ്കരൻ സ്മാരക മന്ദിരത്തിൽ ആരംഭിക്കുന്ന ഭിന്നശേഷിക്കാർക്കുള്ള ഫിസിയോ തെറാപ്പി കേന്ദ്രത്തിൻ്റെ ഉദ്ഘാടനം മന്ത്രി കെ രാധാകൃഷ്ണൻ നിർവ്വഹിച്ചു. പഴയന്നൂർ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡൻ്റ് കെ എം അഷറഫ് അദ്ധ്യക്ഷനായി.
ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം കെ പത്മജ, ജില്ലാ പഞ്ചായത്ത് അംഗം കെ ആർ മായ, ചേലക്കര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എല്ലിശ്ശേരി വിശ്വനാഥൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജാനകി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിജിത ബിനീഷ്, വാർഡ് മെമ്പർ ടി ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. കെ പി ശ്രീജയൻ സ്വാഗതവും സി ഡി പി ഒ കോമളം നന്ദിയും പറഞ്ഞു.
date
- Log in to post comments