Skip to main content
കുറിയന്നൂര്‍ എം റ്റി എച്ച് എസ് സ്‌കൂളില്‍ സംഘടിപ്പിച്ച  ബാസ്‌ക്കറ്റ് ബോള്‍ ക്യാമ്പ്   പഞ്ചായത്ത് പ്രസിഡന്റ് സി.എസ്. ബിനോയ് ഉദ്ഘാടനം ചെയ്യുന്നു

ബാസ്‌ക്കറ്റ്‌ബോള്‍ സമ്മര്‍ കോച്ചിംഗ് ക്യാമ്പ്

തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തില്‍ ജനകീയാസൂത്രണം പദ്ധതിയുടെ ഭാഗമായി  കുട്ടികള്‍ക്കായി കുറിയന്നൂര്‍ എംറ്റിഎച്ച്എസ് സ്‌കൂളില്‍  മാര്‍ച്ച് 24 വരെ നീളുന്ന ബാസ്‌ക്കറ്റ്‌ബോള്‍ സമ്മര്‍ കോച്ചിംഗ് ക്യാമ്പിന് തുടക്കം കുറിച്ചു. പത്തനംതിട്ട ജില്ലാ ബാസ്‌ക്കറ്റ്‌ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച  ക്യാമ്പ്   പഞ്ചായത്ത് പ്രസിഡന്റ് സി.എസ്. ബിനോയ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷെറിന്‍ റോയി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പര്‍ സി.എസ്. അനീഷ് കുമാര്‍, വാര്‍ഡ് മെമ്പര്‍ രശ്മി ആര്‍ നായര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി. സുമേഷ് കുമാര്‍, അസോസിയേഷന്‍ മുന്‍ ട്രഷറര്‍ എം.എം. ഗോപാലന്‍ നായര്‍, യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ ഡാലി ജോര്‍ജ്, അമല്‍ എന്നിവര്‍ പങ്കെടുത്തു.  
 

date