Skip to main content
എംപി ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്യുന്നതിന് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ആന്റോ ആന്റണി എംപി സംസാരിക്കുന്നു

പദ്ധതി പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണം: ആന്റോ ആന്റണി എംപി

    പദ്ധതി പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു. എംപി ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്യുന്നതിന് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍, ഹൈമാസ്റ്റ് ലൈറ്റ് തുടങ്ങിയ പദ്ധതികള്‍ക്ക് നിര്‍വഹണ ഉദ്യോദസ്ഥര്‍ക്ക്  വേഗത്തില്‍ എന്‍ഒസി ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട റോഡ് അധികാരികള്‍  നടപടി സ്വീകരിക്കണം. പല പദ്ധതികള്‍ക്കും  തുടര്‍പരിപാലനവുമായി ബന്ധപ്പെട്ടുള്ള തദ്ദേശസ്ഥാപനങ്ങളുടെ ഭരണസമിതി തീരുമാനം  ലഭിക്കുന്നതില്‍ കാലതാമസം ഉണ്ടാകുന്നു. ഇത് ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ തദേശവകുപ്പ് ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ ദീപ ചന്ദ്രന്‍, അടൂര്‍ ആര്‍ഡിഒ എ തുളസീധരന്‍പിള്ള, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date