സംസ്ഥാന കേരളോത്സവം 2022: മാധ്യമ അവാർഡ് വിതരണം ചെയ്തു
സംസ്ഥാന യുവജനക്ഷേമ ബോർഡ് സംസ്ഥാന കേരളോത്സവം 2022 ന്റെ ഭാഗമായി ഏർപ്പെടുത്തിയ മാധ്യമ അവാർഡുകൾ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് വീഡിയോ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ പുരസ്കാര ജേതാക്കൾക്ക് മൊമന്റോയും, 5000 രൂപ ക്യാഷ് അവാർഡും സമ്മാനിച്ചു.
സമഗ്ര കവറേജിനുള്ള അവാർഡ് പത്രമാധ്യമം-ദേശാഭിമാനി, ദൃശ്യമാധ്യമം-കണ്ണൂർ വിഷൻ, ഓൺലൈൻ-ന്യൂസ് വിങ്ങ്സ് എന്നിവർ ഏറ്റുവാങ്ങി. മികച്ച റിപ്പോർട്ടിനുള്ള അവാർഡ് പത്രമാധ്യമം-എം അബ്ദുൾ മുനീർ, സുദിനം, ദൃശ്യ മാധ്യമം-മനോജ് മയ്യിൽ, കണ്ണൂർ വിഷൻ, ഓൺലൈൻ-സാജു ഗംഗാധരൻ ന്യൂസ് വിങ്ങ്സ്, മികച്ച ഫോട്ടോ: സുരേന്ദ്രൻ മടിക്കൈ, മിഥുൻ അനിലമിത്രൻ-ദേശാഭിമാനി എന്നിവർ ഏറ്റുവാങ്ങി.
സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം വി കെ സനോജ് അധ്യക്ഷനായി. ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ, എഡിഎം കെ കെ ദിവാകരൻ, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ കെ പ്രസീത, സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ കോ ഓർഡിനേറ്റർ സരിൻ ശശി എന്നിവർ സംസാരിച്ചു.
- Log in to post comments