Post Category
പാരമ്പര്യേതര ട്രസ്റ്റി: അപേക്ഷ ക്ഷണിച്ചു
പയ്യന്നൂർ താലൂക്കിൽ ചെറുതാഴം വില്ലേജിലെ പുത്തരിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരായി നിയമിക്കപ്പെടുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. നിർദിഷ്ട മാതൃകയിൽ പൂരിപ്പിച്ച അക്ഷേകൾ മാർച്ച് 23 വൈകീട്ട് അഞ്ച് മണിക്ക് മുമ്പ് തലശ്ശേരി അസി. കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം. അപേക്ഷാഫോം ഓഫീസിൽനിന്നും മലബാർ ദേവസ്വം ബോർഡ് വെബ്സൈറ്റിൽനിന്നും ലഭിക്കും. വെബ്സൈറ്റ്: http://www.malabardevaswom.kerala.gov.in/
date
- Log in to post comments