കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തില്‍ ഒഴിവുകള്‍
കണ്ണൂര്‍ ജില്ലയിലെ ഒരു കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തില്‍ ജൂനിയര്‍ അസിസ്റ്റന്റ് (പ്രൊസസിംഗ്), അറ്റന്‍ഡന്റ് (വീവിംഗ്) എന്നീ തസ്തികകളില്‍ നിലവിലുള്ള ഓരോ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 20 ന് മുമ്പ് ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഹാജരാകണം.
എസ് എസ് എല്‍ സി / ടെക്‌സ്‌റ്റൈല്‍സ് ഡൈയിങ്ങിലോ ടെക്‌സ്‌റ്റൈല്‍സ് പ്രിന്റിങ്ങിലോ ഐ ടി ഐ ഡിപ്ലോമയാണ് ജൂനിയര്‍ അസിസ്റ്റന്റിന്റ് (പ്രൊസസിങ്) യോഗ്യത. അംഗീകൃത / പ്രശസ്ത സ്ഥാപനത്തില്‍ നിന്ന് ഡൈയിങ്ങില്‍ മൂന്നു വര്‍ഷത്തെ പ്രായോഗിക പരിചയം / വീവേഴ്‌സ് സര്‍വ്വീസ് സെന്ററില്‍ നിന്നോ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജിയില്‍ നിന്നോ നാലു മാസത്തില്‍ കുറയാത്ത പരിശീലനം പൂര്‍ത്തിയാക്കിയതിനു ശേഷം ഡൈയിങ്ങില്‍ നേടിയ രണ്ടു വര്‍ഷത്തെ പ്രായോഗിക പരിചയം അനിവാര്യം.
അറ്റന്‍ഡന്റിന്റെ (വീവിങ്ങ്) യോഗ്യത എസ് എസ് എല്‍ സി / ടെക്‌സ്റ്റൈല്‍സ് വീവിങ്ങ്/വൈന്‍ഡിങ്/വാര്‍പിങ് ഐ ടി ഐ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റാണ്. അംഗീകൃത / പ്രശസ്ത സ്ഥാപനത്തില്‍ നിന്ന് ഹാന്‍ഡ്‌ലൂം അല്ലെങ്കില്‍ ടെക്‌സ്റ്റൈല്‍സ് വീവിങ്ങില്‍ രണ്ടു വര്‍ഷത്തെ പ്രായോഗിക പരിചയം / വീവേഴ്‌സ് സര്‍വ്വീസ് സെന്ററില്‍ നിന്നോ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജിയില്‍ നിന്നോ വൈന്‍ഡിങ്, വാര്‍പിങ്, സൈസിങ് ഓഫ് സില്‍ക്ക്, കോട്ടണ്‍ & വൂളന്‍ എന്നിവയില്‍ നാലുമാസത്തില്‍ കുറയാത്ത പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം ഒരു വര്‍ഷത്തെ പ്രോയോഗിക പരിചയം. പ്രായപരിധി ആഗസ്റ്റ് ഏഴിന് പരമാവധി 30 വയസ്. സര്‍ക്കാര്‍ സര്‍വ്വീസില്‍ ഉള്ളവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി പരമാവധി 40 വയസ്.
- Log in to post comments